അല്‍ ഫാതിഹ 20
അല്‍ ഫാതിഹ: 20
▪️🔅🔅🔅▪️🔅🔅🔅▪️
4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤
(ആത്യന്തിക ഘട്ടത്തിന്‍റെ അധിപന്‍)
ഖുര്‍ ആന്‍ പറയുന്ന ٱلدِّين വേദാശയമോ, വേദമോ ആണ്. ഖുര്‍ ആനിക പ്രത്യയശാസ്ത്ര വക്താക്കളാണ് ٱلدِّين ന്‍റെ വക്താക്കള്‍. അപ്രകാരം ഓരോ ദൈവീക വേദങ്ങളുടേയും അനുധാവകര്‍ ٱلدِّين ല്‍ തന്നെയാണ് ,അവരാണ് മുസ്ലിം .
▪️وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ
ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ പരാജിതരിലുമായിരിക്കും. 3-Al Imran : 85
അതായത് ഖുര്‍ ആനിക ആശയത്തിന് വഴിപ്പെട്ടവരാണ് മുസ്ലിം .അതിനാല്‍ 'മുസ്ലിം' എന്നതും 'അദ്ദീനി'ന്‍റെ വക്താക്കളെന്നതും വേദാശയത്തിന്‍റെ പ്രയോക്താക്കളാണ്. അപ്പോള്‍ مَٰلِكِ يَوْمِ ٱلدِّينِ എന്നത് ദൈവീക നിയമങ്ങളുടെ പ്രായോഗികത ബോധ്യമാകുന്ന അല്ലെങ്കില്‍ ദൈവത്താല്‍ ബോധ്യമാക്കപ്പെടുന്ന കാലമാണ്. അത് പരലോകത്താണ്. അന്നേ ദിവസം നമ്മളെ വേദത്തിനനുസരിച്ചാണ് വിചാരണചെയ്യുക.
▪️وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا
സാക്ഷാല്‍ ഗ്രന്ഥം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: "അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു ഗ്രന്ഥം!! , ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ.” അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല.
18-Al-Kahf : 49
ഈ സൂക്തത്തിലെ ٱلْكِتَٰبُ വേദമാണ്. ഖുര്‍ ആന്‍ ٱلْكِتَٰبُ എന്ന് പ്രയോഗിച്ചത് പഠനവിധേയമാക്കിയാല്‍ ബോധ്യമാകുന്ന വിഷയമാണ്. നമ്മുടെ ചെയ്തികള്‍ വേദത്തിന്‍റെ അടിസ്ഥാനത്തിലും മാനദണ്ഡത്തിലുമാണ് വിചാരണ ചെയ്യപ്പെടുക. അപ്പോള്‍ അവിടെവെച്ച് വേദസാരം തിരസ്കരിച്ചതിന്‍റെ ഭവിഷ്യത്ത് ബോധ്യമാകുന്നതാണ്.
അതിനാല്‍ مَٰلِكِ يَوْمِ ٱلدِّينِ എന്നത് അല്‍ലാഹുവിന്‍റെ സര്‍വ്വാധിപത്യം ഇഹലോകത്ത് വേദാശയങ്ങള്‍ തമസ്കരിച്ചവര്‍ക്ക് വേദഗ്രന്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ ബോധ്യമാകുന്ന കാലമാണ്.
▪️وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
ആത്യന്തിക ഘട്ടം എന്തെന്ന് ബോധ്യമാക്കുന്നതെന്താണ് ?
82-Al-Infitar : 17
▪️ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
വീണ്ടും ! ആത്യന്തിക ഘട്ടം എന്തെന്ന് ബോധ്യമാക്കുന്നതെന്താണ് ?
82-Al-Infitar : 18
▪️ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത കാലമാണത്. അന്ന് അതീശാധികാരം അല്ലാഹുവിന് മാത്രമായിരിക്കും.
82-Al-Infitar : 19
ഈ സൂക്തത്തിലെ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا (അന്നേദിവസം ഒരു വസ്തുവിലും വസ്തുതയിലും ആര്‍ക്കും ഒരധികാരമോ ആധിപത്യമോ ഉടമസ്ഥാവകാശമോ ഉണ്ടായിരിക്കില്ല.) ഒരു ശിപാര്‍ശയും അംഗീകരിക്കപ്പെടാത്ത കാലം. അപ്പോള്‍ ഓരോ വ്യക്തിയുടേയും നിസ്സഹായാവസ്ഥ എന്താണെന്ന് ആലോചിക്കാന്‍ പര്യാപ്തമാണ് ഈ സൂക്തശകലം.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!