Quran

അല്‍ ഫാതിഹ 27

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 27
▪️🔅🔅🔅▪️🔅🔅🔅▪️
 
6️⃣ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ٦۝
(ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.)

ആറാം വാക്യത്തിലെ രണ്ടാം പദമായ ٱلصِّرَٰطَ ഖുര്‍ ആനില്‍ 45 തവണ ഒരേ രൂപത്തില്‍ വന്നിട്ടുള്ളതാണ്. ص-ر-ط എന്നതാണ് മൂലപദം. പാത,വഴി,വിശാലമായ എന്നൊക്കെയാണ് പ്രധാന അര്‍ത്ഥങ്ങള്‍.
രണ്ട് തവണമാത്രമാണ്  ٱلصِّرَٰطَ ٱلْمُسْتَقِيمَ എന്ന് വന്നിട്ടുള്ളത്. അല്‍ ഫാത്വിഹ:ക്ക് പുറമെ 37/118 ലാണ് മറ്റൊരു പ്രയോഗം. പ്രവാചകന്‍മാരായ മൂസക്കും ഹാറൂനിനും നല്‍കിയ വാഗ്ദാനമാണ് പ്രതിപാദ്യം.
▪️وَهَدَيْنَٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
37-As-Saaffat : 118

 എന്നാല്‍ 33 തവണ അതിന് സമാന രീതിയില്‍ ‍صِّرَٰطَ ഉം  مُسْتَقِيمَ ഉം ചേര്‍ന്നാണ് വന്നിട്ടുള്ളത്. 
ഈ ٱلصِّرَٰط വിശാല പാദ ദൈവീകവും വേദാധിഷ്ഠിതവുമാണ്. അതുകൊണ്ടാണ് ഇതിനെ 42/53-ല്‍ صِرَٰطِ ٱللَّهِ എന്നും 14/1-ല്‍ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ എന്നും വിശേഷിപ്പിച്ചത്.
▪️صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിയുക: കാര്യങ്ങളൊക്കെയും മടങ്ങിയെത്തുക അല്ലാഹുവിങ്കലാണ്.
42-Ash-Shura : 53
 ۚ▪️ كِتَٰبٌ أَنزَلْنَٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
 ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്.
14-Ibrahim : 1
എന്തായാലും വേദം പറയുന്ന صِرَٰط ഖുര്‍ആനിക വെളിച്ചത്തില്‍ സ്വാംശീകരിച്ച ധാര്‍മ്മികതയുടെ പാതയാണ്. ഇത് ഖുര്‍ ആനിന്‍റെ ആശയം സ്വാംശീകരിക്കുമ്പോള്‍ ഉപലബ്ധമാകുന്ന മാര്‍ഗ്ഗമാണ്. ഇത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വ്യവഛേദിക്കുന്ന വേര്‍തിരിക്കുന്ന വഴിതന്നെയാണ്.
 സൂക്ഷ്മതയോടെ വേദാശയം ഉള്‍കൊണ്ടവര്‍ക്ക് മാത്രമാണ് ഖുര്‍ ആനിക صِرَٰط (മാര്‍ഗ്ഗം) പ്രാപ്യമാവുക.

എന്നാല്‍ വേദവിരുദ്ധ പ്രമാണങ്ങളില്‍ صِرَٰط എന്നാല്‍ പരലോകത്തുള്ള അഗ്നികുണ്ഡങ്ങള്‍ക്ക് മുകളില്‍ മുടി ഏഴായി പകുത്ത നേര്‍ത്ത ഒരു  പാലമാണെന്ന മൂഢവിശ്വാസം ജനിപ്പിക്കുന്നതായി കാണാം. ഇത്തരം വ്യാജവും പ്രമാണവിരുദ്ധവുമായ 'ഹദീസുകള്‍' നിരാകരിക്കുന്നത് സൂക്ഷ്മതയുടെ വക്താക്കള്‍ക്ക് അനിവാര്യമാണ്.
സഹീഹ് മുസ്ലിമിലുള്ള ഒരു 'ഹദീസ്' കാണുക.
قَالَ أَبُو سَعِيدٍ بَلَغَنِي أَنَّ الْجِسْرَ أَدَقُّ مِنَ الشَّعْرَةِ وَأَحَدُّ مِنَ السَّيْفِ ‏

അബൂസഈദില്‍ ഖുദ്’രി (റ) പറഞ്ഞു: തീര്‍ച്ചയായും പാലം വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതും മുടിയേക്കാള്‍ നേര്‍ത്തതുമാകുന്നുവെന്ന് എനിക്ക് അറിവ് ലഭിച്ചിരിക്കുന്നു. (മുസ്‌ലിം:183)

സഹീഹ് ബുഖാരിയും പാലത്തിന്‍റെ വര്‍ണ്ണന രേഖപ്പെടുത്തിയത് കാണാം. സ്വിറാത്തിലൂടെയുള്ള യാത്ര ഏറെ ദു൪ഘടം പിടിച്ചതാണ്. സ്വിറാത്ത് പാലം വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതും മുടിയേക്കാള്‍ നേര്‍ത്തതുമാണെന്നും പറയുന്നു. അത് വഴുതുന്നതും തെന്നുന്നതുമാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : ثُمَّ يُؤْتَى بِالْجَسْرِ فَيُجْعَلُ بَيْنَ ظَهْرَىْ جَهَنَّمَ ‏.‏ قُلْنَا يَا رَسُولَ اللَّهِ وَمَا الْجَسْرُ قَالَ :‏ مَدْحَضَةٌ مَزِلَّةٌ، عَلَيْهِ خَطَاطِيفُ وَكَلاَلِيبُ وَحَسَكَةٌ مُفَلْطَحَةٌ، لَهَا شَوْكَةٌ عُقَيْفَاءُ تَكُونُ بِنَجْدٍ يُقَالُ لَهَا السَّعْدَانُ

അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: …… പിന്നീട് നരകത്തിന് മുകളില്‍ പാലം സ്ഥാപിക്കപ്പെടും. ….. നബി ﷺ ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ജിസ്൪? നബി ﷺ പറഞ്ഞു: വഴുതുന്നതും കാല്‍ തെന്നുന്നതുമാണ്. അതില്‍ കൊളുത്തുകളും തോട്ടികളും ഇരുമ്പിന്റെ മുള്ളുകളുള്ള 'ഹസകു'മുണ്ട്. 'ഹസക്' നജ്ദിലുള്ള സഅ്ദാന്‍ എന്ന് പറയപ്പെടുന്ന ഒരുതരം മുള്‍ചെടിയാണ്. (ബുഖാരി:7439)

ഖുര്‍ ആനികമായി صِرَٰط എന്താണെന്ന് ബോധ്യമായാല്‍ അവര്‍ക്ക് പരലോകത്ത്  'കായികാഭ്യാസത്തിലൂടെ' പാലം കടക്കേണ്ടതായി വരില്ല.

ഖുര്‍ആനിക നിര്‍ദ്ദേശങ്ങളെ ജാഗ്രതയോടെ ഉള്‍ക്കൊണ്ട് കൈവരിക്കുന്ന സൂക്ഷ്മതയാര്‍ന്ന ജീവിതശൈലിയാണ് യഥാര്‍ത്ഥ صِرَٰط.

തുര്‍ന്നുള്ള അല്‍ ഫാതിഹ:യുടെ അവസാന വചനത്തില്‍  ‍صِرَٰط ന്‍റെ വ്യാഖ്യാനം ഖുര്‍ ആന്‍ തന്നെ സുവ്യക്തമായി നല്‍കുന്നുമുണ്ട്.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!