അല്‍ ഫാതിഹ 28
അല്‍ ഫാത്വിഹ: 28
▪️🔅🔅🔅▪️🔅🔅🔅▪️
6️⃣ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ٦
(ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കേണമേ.)
ഖുര്‍ആനിന്‍റെ പ്രഥമ സര്‍ഗ്ഗമായ അല്‍ ഫാതിഹ ഖുര്‍ആനിന്‍റെ സംക്ഷിപ്തമാണെന്ന പണ്ഡിതാഭിപ്രായത്തിന് നിദാനം ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ (ഞങ്ങളെ നീ നേരായ പാന്ഥാവില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ) എന്ന പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥനയുടെ കാര്യകാരണബന്ധങ്ങളും അതിനെ സ്പഷ്ടീകരിക്കുന്ന ന്യായവാദങ്ങളും അതിനെ ധിക്കരിച്ചാലുണ്ടാകുന്ന ഇഹ പര പരിണിതിയും ഉപോല്‍ബലക ചരിത്രങ്ങളുമാണ് വേദത്തിന്‍റെ ആകെ സൂക്തങ്ങളുടേയും പ്രമേയം.
▪️قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ
പറയുക: ഉറപ്പായും എന്റെ നാഥന്‍ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത പ്രത്യയശാസ്ത്രത്തിലേക്ക്. ഇബ്റാഹീം നിലകൊണ്ട വക്രതയില്ലാത്ത നിലപാടിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
6-Al-An'am : 161
ഇബ്രാഹിം നബിയുടെ ധീരവും അചഞ്ചലവുമായ ഏകദൈവവിശ്വാസത്തിലൂന്നിയ നിലപാടിന് അടിസ്ഥാനം ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيم എന്ന പ്രാര്‍ത്ഥനയാണ്.
ആലിഇംറാന്‍ അദ്ധ്യായത്തിലെ അവസാനഭാഗത്തെ മൂന്ന് (161,153,155) സൂക്തങ്ങള്‍ ഫാതിഹയിലെ പ്രാര്‍ത്ഥനയുടെ വിശദീകരണമാണ്.
161ല്‍ എന്താണ് മാര്‍ഗ്ഗദര്‍ശനമെന്നും ആ മാര്‍ഗ്ഗത്തിന്‍റെ സവിശേഷത എന്താണെന്നും ആ പ്രത്യയശാസ്ത്രത്തിന്‍റെ പ്രവര്‍ത്തന മാതൃക പ്രവാചകന്‍ ഇബ്രാഹിമിന്‍റെ നിലപാടുകളില്‍ അധിഷ്ഠിതമാണെന്നും വ്യക്തമാക്കുന്നു.
ഏതാണ് صِرَٰطٍ مُّسْتَقِيم എന്ന ചോദ്യത്തിന്‍റെ ലളിതമായ ഉത്തരമാണ് 6/153 വ്യക്തമാക്കുന്നത്.
▪️وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
6-Al-An'am : 153
അനുധാവനം ചെയ്യേണ്ട മാര്‍ഗ്ഗം വേദമാര്‍ഗ്ഗമാണ്. അതിന് ഖുര്‍ ആനിലൂടെ ദൈവം പ്രയോഗിച്ചത് صِرَٰطِى(എന്‍റെ മാര്‍ഗ്ഗം) എന്നാണ്. തുടര്‍വചനം കാണുക.
▪️وَهَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٌ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ
നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. ഭക്തരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം.
6-Al-An'am : 155
വേദത്തിന്‍റെ പ്രയോഗശൈലി നോക്കിയാല്‍ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ എന്നതും തുടര്‍ന്ന് വന്ന 155ാം സൂക്തത്തിലെ هَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٌ فَٱتَّبِعُوهُ എന്ന പ്രയോഗവും പരസ്പര പൂരകങ്ങളാണ്. അതായത് صِرَٰطٍ مُّسْتَقِيم എന്നത് كِتَٰبٌ أَنزَلْنَٰهُ (ദൈവപ്രോക്ത വേദം) ആണ്. അതാണ് പിന്‍പറ്റേണ്ടത്,അനുധാവനം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെയാണ് അല്‍ ഫാതിഹ എന്നത് അല്‍ കിതാബിന്‍റെ സംക്ഷിപ്തമാണെന്നും ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ (ഞങ്ങളെ നീ നേരായ പാന്ഥാവില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ) എന്ന പ്രാര്‍ത്ഥന വേദത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള അഭ്യര്‍ത്ഥനയാണെന്നും പറയുന്നത്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!