അല്‍ ഫാതിഹ 33
അല്‍ ഫാതിഹ: 33
🔅▪️🔅▪️▪️▪️🔅▪️🔅
7️⃣ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ٧
(നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.)
അല്‍ ഫാതിഹ: ഏഴാം സൂക്തത്തിലെ എട്ടാം പദമായ ٱلضَّآلِّينَ (പിഴച്ചവര്‍) എന്ന പ്രയോഗം ബോധപൂര്‍വ്വമുള്ള ദൈവ വേദ ദൂത നിഷേധികളെ കുറിച്ച് മാത്രമാണ്.
വഴിപിഴച്ചവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന വിഭാഗത്തിന് നിരവധി മാനദണ്ഡങ്ങള്‍ നിരത്തുന്നുണ്ട്.
അതില്‍ ഒന്ന് ചിന്ത,ബുദ്ധി,യുക്തി എന്നിവ പ്രയോഗവല്‍ക്കരിക്കാത്ത, ഖുര്‍ ആനിക ആശയങ്ങളോട് സമരസപ്പെടുന്ന ശാസ്ത്രസത്യങ്ങളോട് പോലും വിമുഖത കാണിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ബാഹ്യനേത്രങ്ങളോടുള്ള ഉപരിപ്ലവമായ കാഴ്ചയുടെ വക്താക്കള്‍ മാത്രമാണ്. ശാസ്താവബോധത്തിന്‍റെ അടിസ്ഥാനത്തില്‍ അകക്കണ്ണുകൊണ്ടുള്ള ബോധ്യത്തില്‍ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നില്ലെങ്കില്‍,ബാഹ്യശ്രവണം കൊണ്ട് മാത്രം, ചിന്തിക്കാതെ , വിഷയങ്ങള്‍ വിലയിരുത്തുന്ന വിഭാഗങ്ങളാണ് كَٱلْأَنْعَٰمِ(കാലികളെ പോലുള്ളവര്‍) എന്ന് വേദമാണ് വിശദീകരിക്കുന്നത്. അവരാണ് أَضَلُّ سَبِيلًا(ഏറ്റവും മാര്‍ഗ്ഗഭ്രംശത്തിന് വിധേയമായവര്‍).
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا
അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
25-Al-Furqan : 44
അവരുടെ അവസ്ഥ ഖുര്‍ ആന്‍ മറ്റൊരു സൂക്തത്തിലൂടെയും തര്യപ്പെടുത്തുന്നുണ്ട്.
▪️وَمَن كَانَ فِى هَٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْءَاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا
വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും. 17-Al-Isra : 72
ഇത്തരത്തില്‍ ചിന്താശൂന്യരാകാനും അന്ധമായ അനുകരണത്തിനും അനുധാവനത്തിനും കാരണം ഭൂരിപക്ഷത്തോടുള്ള വിധേയത്വമാണ്. സത്യം പറയുകയും പിന്തുടരുകയും ചെയ്യുമ്പോള്‍ സമൂഹം ബഹിഷ്കരിക്കുമോ എന്ന ഭയവും സ്ഥാനമാനങ്ങളും പദവികളും വിനഷ്ടമാകുന്നതിലുള്ള നിരാശയും അപമാനിതരാകുമെന്ന മിഥ്യാധാരണയും മാത്രമാണ്.
▪️وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ
ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
6-Al-An'am : 116
ഈ രീതിയില്‍ ചിന്താശൂന്യരായി ഭൂരിപക്ഷത്തിനു വേണ്ടി സത്യം മൂടിവെക്കുന്നവരെ ٱلضَّآلِّينَ എന്ന് വിശേഷിപ്പിക്കുന്നത് ഖുര്‍ ആന്‍ തന്നെയാണ്. അവര്‍ പരലോകത്ത് നടത്തുന്ന വിലാപം ഈ രീതിയിലും ആയിരിക്കും.
▪️وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
33-Al-Ahzab : 67
ബഹുജന പ്രീതിയും, രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്തവും, ചുമലിലേറ്റിയ സംഘടനകളും അനുയായികളും ചിന്താപരവും യുക്തിദീക്ഷിതവുമായ നവോഥാനത്തിന് ഒരിക്കലും പാത്രീഭവിക്കില്ല.
(സമകാലീന മാസപ്പിറവി വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചിന്താശൂന്യ നിലപാടും പണവും പദവിയും പണ്ഡിതരേയും നേതാക്കളേയും എങ്ങിനെ സ്വാധീനിക്കുന്നുണ്ടെന്ന വസ്തുതയും ചേര്‍ത്ത് വായിക്കുക.)
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!